ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ച പെറ്റ്ഷോപ്പ് ഉടമ….

തിരുവനന്തപുരം: വ്യാജ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നിർമിച്ച് സംരക്ഷിത സംരക്ഷിത ജീവിയായ ഗ്രീൻ ഇഗ്വാനയെ വിൽപന നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തിരുമലയ്ക്കടുത്ത്’ പെറ്റ് ഷോപ്പ് നടത്തിയിരുന്ന ബിനോയ് (32) ആണ് പിടിയിലായത്. വനംവകുപ്പിന്‍റെ പ്രത്യേക അന്വേഷണത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന വിദേശ ജീവിയായ ഇഗ്വാനയെ കണ്ടെത്തി.
1972-ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതി (2022) പ്രകാരം സംരക്ഷിത വിഭാഗത്തിൽപെട്ട ജീവിയാണ് ഇത്. ഇതിനെ കൈവശം വെക്കാനും വിൽപന നടത്താനും ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി നിർബന്ധമാണ്. ചിഫ് വൈൽഡ് ലൈഫ് വാർഡന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ വിൽപന നടത്തിവന്നതെന്നായിരുന്നു വിവരം.



