ഓണം ബമ്പർ ലോട്ടറി അടിക്കാത്തതിന്റെ പേരിൽ ലോട്ടറി വിൽപ്പനക്കാരിയെ കുത്തി പരിക്കേൽപിച്ചു

ഓണം ബമ്പർ ലോട്ടറി അടിക്കാത്തതിന്റെ പേരിൽ ലോട്ടറി വിൽപ്പനക്കാരിയെ കുത്തി പരിക്കേൽപിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം.നമ്പ്യാർകുന്നിൽ പൂങ്കാവനം എന്ന പേരിൽ ലോട്ടറി സ്റ്റാൾ നടത്തുന്ന വിനീതയ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ സ്വദേശി ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓണം ബമ്പർ ലോട്ടറി എടുത്തെങ്കിലും സമ്മാനം ലഭിക്കാത്തതിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

Related Articles

Back to top button