കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ല.. പക്ഷെ, ‘സതീശൻ സ്പോൺസറെ വെളിപ്പെടുത്തണം’..

മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. അതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നുവെന്നും അല്ലെങ്കിൽ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. താനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ടെന്നും എംഎൽഎ ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങുന്നതിൽ തെറ്റില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തണം. ഇങ്ങനെ ബസുകൾ വാങ്ങിയാലും കെ എസ് ആർ ടി സി രക്ഷപ്പെടില്ലെന്നും ​ഗണേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ സൗജന്യ യാത്ര നടത്തിയത് തെറ്റാണ്. ആരാണ് സ്പോൺസർ എന്ന് വെളിപ്പെടുത്തണം. 20 ലക്ഷത്തിന്റെ സൗജന്യ യാത്ര നടത്തുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button