ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ്… 57കാരൻ….

കൊച്ചി: ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയിൽ 57കാരൻ അറസ്റ്റിൽ. കിടങ്ങൂർ ശ്രീഭദ്ര എൽപി സ്കൂളിന് സമീപം കൈതവളപ്പിൽ വീട്ടിൽ സുഭാഷിനെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും സാമൂഹികമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. 2023ൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും സുഭാഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐമാരായ എം. അജേഷ്, സി.കെ. രാജേഷ്, എഎസ്ഐ ടി.എൻ. സ്വരാജ്, സീനിയർ സിപിഒ ലിജോ ജോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




