വാഹന പരിശോധനയ്ക്കിടെ എസ്ഐയുടെ മൂക്കിന് ഇടിച്ചു, യൂണിഫോം വലിച്ചുകീറി; യുവാവ് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പെരുനാട് എസ്എച്ച്ഒ സബ് ഇൻസ്പെക്ടർ മിഥുൻ അശോകിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് പിടിയിലായത്. പ്രതി എസ്ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശേഷമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ പ്രതി അതുവഴി സ്കൂട്ടറിൽ എത്തി. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ച് എത്തിയതെന്ന് വ്യക്തമായതോടെ പൊലീസ് സംഘം വാഹനം പരിശോധിച്ചു. അതിനിടെ പ്രകോപിതനായ പ്രതി എസ്ഐയുടെ മൂക്കിന് ഇടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പെരുനാട് പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പെരുനാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ, എസ്ഐ മാരായ മിഥുൻ അശോക് , സണ്ണി എഎസ്ഐ അഭിലാഷ് , എസ്‍സ്പിഒ മാരായ ലാൽ , സുമേഷ് , സിപിഒ മാരായ വിജേഷ് , അരവിന്ദാക്ഷൻ , നിധീഷ് , അക്ഷയ് , സേതു കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button