വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ മർദിച്ചു, വീട് തീവെച്ച് നശിപ്പിച്ചു; പരാതിയുമായി കുടുംബം

വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ മർദിച്ചശേഷം അയൽവാസി വീട് തീവെച്ച് നശിപ്പിച്ചതായി പരാതി. കണ്ണനല്ലൂർ ചേരീക്കോണത്തെ പുറമ്പോക്കുഭൂമിയിലെ താമസക്കാരായ സജീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്.

സജീനയും വിധവയായ മകളും ഇവരുടെ മൂന്നു മക്കളും അടങ്ങിയ കുടുംബമാണ് വീട്ടിൽ താമസിച്ചിരുന്നത്. സജീനയുടെ മകൾക്കാണ് മർദനമേറ്റത്. മർദനമേറ്റ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടിയപ്പോഴാണ് വീടിനു തീയിട്ടതെന്ന് പരാതിയിൽ പറയുന്നു.

കുണ്ടറയിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടുപകരണങ്ങളും മക്കളുടെയും കൊച്ചുമക്കളുടെയും വസ്ത്രങ്ങളും പഠനോപകരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചതായി സജിന പറയുന്നു. കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button