‘ഇന്നലെ പെയ്ത മഴക്ക് വന്നവ‌ർ അൺ എത്തിക്കൽ മാധ്യമ പ്രവർത്തനം നടത്തുന്നു, പ്രധാന മാധ്യമങ്ങൾ ആ നിലയ്ക്ക് പോകരുത്’..

മാധ്യമപ്രവർത്തനത്തിൽ നിലവിലുണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളം ഗുണകരമാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻറെ മാധ്യമ വിമർശനം. മുൻകാലങ്ങളിൽ വാർത്തകളിൽ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന രീതിയുണ്ടായിരുന്നുവെന്നും എന്നാൽ ഇന്നത്തെ മാധ്യമരംഗത്ത് അതില്ലാതായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അന്ധമായി വിശ്വസിക്കുന്ന കാലമാണിത്. മുൻപ് പൊതുശൗചാലയങ്ങളിൽ തെറി എഴുതിയിരുന്നതുപോലെയാണ് ചിലർ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് സ്ത്രീകളാണെന്നും തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button