ദേശീയ വനിതാ കമ്മീഷൻ അംഗമായി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ

തൃശൂർ: മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയും ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റുമായ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കി. ഗുരുവായൂർ സ്വദേശിനിയായ നിവേദിതയ്ക്കൊപ്പം ഉത്തർ പ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയേയും കമ്മീഷൻ അംഗമായി തിരഞ്ഞൈടുത്തിട്ടുണ്ട്.

മൂന്ന് വർഷത്തേക്കാണ് നിയമനം. തനിക്ക് ലഭിച്ച ഈ പുതിയ പദവി കേരളത്തിലെ സ്ത്രീകൾക്ക് ലഭിച്ച അംഗീകാരമാണെന്ന് നിവേദിത പ്രതികരിച്ചു. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കായി കൂടുതൽ പ്രവർത്തിക്കാൻ കഴിയുന്ന ചുമതലയാണിതെന്നും, കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി. ഗുരുവായൂർ സ്വദേശിനിയായ നിവേദിത 2016-ൽ ഗുരുവായൂർ മണ്ഡലത്തിലും, 2024-ൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

Related Articles

Back to top button