ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ച് കേന്ദ്രം

ഉത്സവകാലത്ത് വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ. പാം ഓയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കുറച്ചത്. പുതുക്കിയ തീരുവ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ക്രൂഡ് സോയാബീൻ, ക്രൂഡ് പാം ഓയിൽ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. ക്രൂഡ് സൺഫ്ലവർ ഓയിലിന്റെ തീരുവ 10 ശതമാനത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഇതോടെ ക്രൂഡ് സൺഫ്ലവർ ഓയിൽ ഇറക്കുമതിക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഉണ്ടാകില്ല.




