ട്രാക്ക് അറ്റകുറ്റപ്പണി: മൂന്നു ട്രെയിനുകൾ

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം. ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാകും സർവീസ് നടത്തുക. 25-ന് ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ്, 25-ന് മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മംഗളൂരു -തിരുവനന്തപുരം മാവേലി എക്സ്പ്രസ് , 25-ന് എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് കോട്ടയം വഴി സർവീസ് നടത്തുക

Related Articles

Back to top button