ഭായ് എന്ന് വിളിച്ചതിൽ പ്രകോപനം; യുവാവിന് ക്രൂരമർദനം, കോട്ടയത്ത് പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്നുപേർ

കോട്ടയത്ത് യുവാവിന് ക്രൂര മർദ്ദനം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ.
ഭായ് എന്ന് വിളിച്ചതിലാണ് പ്രശ്‍നങ്ങൾ തുടങ്ങിയത്. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുമ്പിലാണ് സംഭവം. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ കണ്ടു നിന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആദർശ്, അഹമ്മദ്, പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭായ് എന്ന് വിളിച്ചതിന് പിന്നാലെ പ്രകോപിതരായ പ്രതികൾ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സെപ്റ്റംബർ 20ന് വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Related Articles

Back to top button