പാലായിൽ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ.. ദുരൂഹത

വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ 76കാരൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കൊഴുവനാൽ ഉറുമ്പിക്കുന്നേൽ സുകുമാരനാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സുകുമാരനെ വീട്ടുമുറ്റത്ത് അവശനിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ബന്ധുക്കളുടെ മൊഴി പാലാ പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുകുമാരന്റെ മകളുടെ ഭർത്താവ്, ഇടമുള സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വ്യക്തതയായിട്ടില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വീട്ടുകാരുടെ മൊഴികൾ, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് പാലാ പോലീസ് വ്യക്തമാക്കി.

Related Articles

Back to top button