ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഫേസ്ബുക്ക് ലൈവ്; ഭാര്യ വീട്ടുകാരുടെ പീഡനത്തെത്തുടർന്ന് ഗംഗയിൽ ചാടിയ യുവാവിനെ..

ഭാര്യയുടെ വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ ഫെസ്ബുക്കിൽ ലൈവിൽ ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഗംഗാനദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. ഉത്തർപ്രദേശിലെ കൗശംബി ജില്ലയിലാണ് സംഭവം. അങ്കിത് കുമാർ എന്ന 26കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നദിയിൽ ചാടിയ ഉടനെ മത്സ്യത്തൊഴിലാളികൾ ഇയാളെ രക്ഷിക്കുകയായിരുന്നു.
രാം വൻ ഗമൻ പഥിലെ ഗംഗാ പാലത്തിന് സമീപമാണ് സംഭവം. ഇയാൾ നദിയിൽ ചാടുന്നതിന് മുമ്പ് ഫെസ്ബുക്കിൽ ലൈവിട്ട് രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് കാണിക്കുകയും ഭാര്യയും വീട്ടുകാരും നിരന്തരമായ പീഡിപ്പിക്കുന്നുവെന്നും ഇത് കാരണം താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നുമായിരുന്നു ഇയാൾ വീഡിയോയിൽ പറഞ്ഞത്.




