മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍

2026ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. 9.22 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ അദാനി മുകേഷ് അംബാനിയെ മറികടന്നത്. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകളിലെ ശക്തമായ തിരിച്ചുവരവും ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ, തുറമുഖ വികസന മേഖലകളിലെ വിപുലീകരണവുമാണ് അദാനിയെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. രണ്ടാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ളത് 8.63 ലക്ഷം കോടി രൂപയാണ്.
ആര്‍സെലര്‍ മിത്തല്‍ ചെയര്മാന് ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്ത്. 3.39 ലക്ഷം കോടി രൂപയാണ് ഇവരുടെ ആസ്തി. 3.03 ലക്ഷം കോടി രൂപ ആസ്തിയോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് നാലാംസ്ഥാനത്ത്. 2,78 ലക്ഷം കോടി ആസ്തിയോടെ എച്ച്എസിഎല്‍ കമ്പനിയുടെ റോഷ്നി നാടാര്‍ മല്‍ഹോത്ര അഞ്ചാം സ്ഥാനത്തും ആറാമത് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളവുമാണ്.
2.65 ലക്ഷം കോടി രൂപ ആസ്തിയോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷാങ്ഖ്വിയാണ് ഏഴാം സ്ഥാനത്തെത്ത്. വിപ്രോയുടെ അസിം പ്രേംജി എട്ടാമതും വേദാന്ത റിസോഴ്സസിന്റെ അനില്‍ അഗര്‍വാള്‍ ഒന്പതാമതും ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ സമീര്‍ മേത്തയുമാണ് പത്താം സ്ഥാനത്ത്.




