ക്ലീനർ പെട്ടെന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു, വിദ്യാർഥിനി ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ടെടുത്തു; സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ പെൺകുട്ടിക്ക്…

ബസ് സ്റ്റോപ്പിൽ ബസ് പൂർണ്ണമായും നിർത്താതെ മുന്നോട്ടെടുത്തതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് കുന്നമംഗലത്തായിരുന്നു സംഭവം. ചില യാത്രക്കാർ ഇറങ്ങിയ ശേഷം ബസ് മുന്നോട്ട് എടുത്തപ്പോൾ വിദ്യാർഥിനിയും ആ സ്റ്റോപ്പിൽ ഇറങ്ങേണ്ടതുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടത്, തുടർന്ന് ബസ് വേഗത കുറച്ചെങ്കിലും പൂർണ്ണമായി നിർത്തിയില്ല. ഇതിനിടെ വിദ്യാർഥിനിയെ ക്ലീനർ വിദ്യാർഥിനിയോട് വേഗം ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
ബസ് പൂർണ്ണയും നിർത്താതെ വിദ്യാർഥിനി ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയത്. വീഴ്ചയ്ക്കിടെ ബസിന്റെ പിൻചക്രം വിദ്യാർഥിനിയുടെ കാലിലൂടെ കയറിയിറങ്ങി. സ്റ്റോപ്പിൽ ഇറങ്ങേണ്ട മുഴുവൻ യാത്രക്കാരും ഇറങ്ങിയെന്ന് ഉറപ്പുവരുട്ടുന്നതിന് മുൻപ് വാഹനം മുന്നോട്ടെടുത്തതും ബസ് പൂർണമായി നിർത്താതെ വിദ്യാർഥിനിയോട് ഇറങ്ങാൻ ആവശ്യപ്പെട്ടതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടവും അപകടത്തിന് വഴിവെച്ചുവെന്ന് ആരോപണമുണ്ട്.



