പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം..

പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ ഉന്നതിയിലെ സജിതയുടെ മൃതദേഹമാണ് അൽപ്പസമയം മുമ്പ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മലവെള്ളപ്പാച്ചിലിൽ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. സജിതയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് തിരച്ചിൽ പൂർത്തിയായത്. എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെയാണ് നേരത്തെ തിരിച്ചറിഞ്ഞത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ല. എന്നാൽ വനമേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴയിലെ ജലനിരപ്പും ഒഴുക്കും പെട്ടെന്ന് ഉയർന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്.




