കോഴിക്കോട് വടകര ദേശീയപാതയിൽ വീണ്ടും ഭീതി പടർത്തി മണ്ണിടിച്ചിൽ

കോഴിക്കോട് വടകര ദേശീയപാതയിൽ വീണ്ടും ഭീതി പടർത്തി മണ്ണിടിച്ചിൽ. വടകര മുക്കാളിയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ഉച്ചഭക്ഷണത്തിനായി തൊഴിലാളികൾ സ്ഥലത്തുനിന്ന് മാറി മിനിറ്റുകൾക്കുള്ളിലാണ് കുന്ന് ഇടിഞ്ഞുവീണത്. അതുകൊണ്ട് തന്നെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാര്യമായ മഴയോ കാറ്റ് പ്രശ്നങ്ങളോ ഇല്ലാതിരുന്ന സമയത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഇതിന് മുൻപും പലതവണ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇന്നത്തെ സംഭവത്തോട് പ്രദേശത്തുള്ളവരോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.



