വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് രക്ഷകനായി മുഖ്യമന്ത്രി…

കൊച്ചി: കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്തുകൂടി കടന്നുപോകുന്നതിനിടെയാണ് മുഖ്യമന്ത്രി സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പരിക്കേറ്റ ആൽഫിയെ ആശുപത്രിയിലെത്തിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിലാണ് ആൽഫിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ ആൽഫിക്ക് സാരമായ പരിക്കേറ്റതായാണ് വിവരം.



