അനധികൃത മദ്യം പിടിച്ചെടുത്ത കേസ്….ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

അനധികൃത മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. 24 മണിക്കൂർ കസ്റ്റഡിയാണ് കോടതി എക്സൈസിന് അനുവദിച്ചത്. കസ്റ്റഡിയിൽ വാങ്ങി വീട്ടിൽ വെച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ആന്റോ നിഷേധിച്ചിരുന്നു. നാല് മണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷമാണ് ആന്റോയെ മീനങ്ങാടി എക്സൈസ് ഓഫീസിലെത്തിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ആൻ്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും.

Related Articles

Back to top button