കണ്ണൂരിൽ കെഎസ്യു പ്രവർത്തകന് മർദ്ദനം… 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ..

കണ്ണൂർ: കെഎസ്യു പ്രവർത്തകനെ മർദ്ദിച്ചെന്ന പരാതിയിൽ എട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ താഴെചൊവ്വയിലാണ് സംഭവം. കോളേജ് വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാംപള്ളി സ്വദേശി പി. അഭിനവിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ് പരാതി. സ്കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം താക്കോൽ ഊരിയെടുക്കുകയും സ്റ്റീൽ വളയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ അഭിനവ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



