വയോധികനെ കൊലപ്പെടുത്താൻ ശ്രമം…. പ്രതി പിടിയിൽ…

പത്തനംതിട്ട: വയോധികനെ തലയിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. അയൽവാസിയും 72 കാരനുമായ വയോധികനെ കരിങ്കല്ല് കൊണ്ട് തലയ്ക്കും മുഖത്തും ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോഴഞ്ചേരി മേലുകര സ്വദേശി മത്തായി മാത്യു (62) പോലീസ് പിടിയിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വഴക്കിനിടെയാണ് പ്രതി വയോധികനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടുദിവസമായി വെന്‍റിലേറ്ററിലും ഇപ്പോൾ ഐസിയുവിലും കഴിയുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Related Articles

Back to top button