പണയസ്വർണം മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്… ആലപ്പുഴയിൽ യുവമോർച്ച നേതാവ്…

ആലപ്പുഴ: പണയസ്വർണം മറിച്ചുവിട്ട് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് പൊലീസിൽ കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പ തട്ടിപ്പിലൂടെ പ്രതികൾ 200 പവനിലേറെ സ്വർണം കവർന്നതായാണ് പരാതി. പണയമായി സ്വീകരിച്ച സ്വർണം മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. രാഹുൽ രാധാകൃഷ്ണന്റെ കീഴടങ്ങലിന് പിന്നാലെ പൊലീസ് തുടർനടപടികൾ സ്വീകരിക്കും.



