പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരിന് മാത്രമേ കരാറില്‍ നിന്ന് പിന്മാറാനാകൂ, കേരളത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപാധികളോടെയാവും പിഎം ശ്രീ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിക്കുലത്തിലും സ്‌കൂളുകൾ തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാരിന് അധികാരം വേണം. ഈ രണ്ട് നിബന്ധനകള്‍ അംഗീകരിച്ചാല്‍ കേരളം പിഎം ശ്രീയില്‍ ചേരും. താന്‍ ഒരു നിലപാടില്‍ നിന്നും മാറിയിട്ടില്ലെന്നും ഒരു തവണ മാത്രമാണ് പിഎം ശ്രീക്കെതിരെ സംസാരിച്ചതെന്നും വി ഡി സതീശന്‍. ‘മുന്‍ സര്‍ക്കാര്‍ ആദ്യം പിഎം ശ്രീക്ക് എതിരായിരുന്നു. പിന്നീട് മന്ത്രിസഭ അറിയാതെ ഒരു ദിവസം കരാറില്‍ ഒപ്പിട്ടുവെന്നും ഇത് താന്‍ അന്ന് ചോദ്യം ചെയ്തിരുന്നു’ വെന്നും വിഡി സതീശന്‍ പറഞ്ഞു.

Related Articles

Back to top button