സ്വർണവിലയിൽ നേരിയ കുറവ്… ഇന്ന് പവന്…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 55 കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,010 ആയി. ഒരു പവൻ സ്വർണത്തിന് 440 കുറഞ്ഞതോടെ വില ₹1,12,080 ആയി. ഇന്നലെ ഒരു ഗ്രാം സ്വർണം 14,065 നിരക്കിലും ഒരു പവൻ സ്വർണം 1,12,520 നിരക്കിലുമാണ് വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് കേരളത്തിലെ സ്വർണവിലയിലും ദിവസേന ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 ആണ് നിലവിലെ വില. 10 ഗ്രാം വെള്ളിക്ക് 2,450 നിരക്കിലും വ്യാപാരം തുടരുകയാണ്.

Related Articles

Back to top button