വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു….

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിൽ ഇടം നേടി. മൂന്നു മത്സര പരമ്പരയിലെ അവസാന കളി 27ന് കാര്യവട്ടത്താണ്.

മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലെ സ്ഥാനം നിലനിർത്തി. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശിയും ഇടം നേടി. പുതുമുഖ ഓൾറൗണ്ടർ നമാൻ ധീർ, പേസർ ഔഖിബ് നബി എന്നിവർ ഏകദിന ടീമിൽ ഇടം നേടി . നിതീഷ് കുമാർ റെഡ്ഡിയെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് മാറ്റി ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും 50 ഓവർ മത്സരങ്ങളിലേക്ക് വിളിപ്പിച്ചു.

Related Articles

Back to top button