സ്വർണമാല വെളുപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തൂക്കം കുറച്ച് തിരികെ നൽകി….രണ്ടു പേർ അറസ്റ്റിൽ

കൊല്ലം: ചവറയിൽ സ്വർണമാല വെളുപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തൂക്കം കുറച്ച് തിരികെ നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബീഹാർ സ്വദേശികളായ രണ്ടു പേരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിൻ കുമാർ, ദിനേഷ് ഷാ എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. ചവറ സ്വദേശികളായ സ്ത്രീകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്.
പാത്രങ്ങളും പിച്ചള ആഭരണങ്ങളും സ്വർണാഭരണങ്ങളും വെളുപ്പിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം സ്ത്രീകളിൽ നിന്നും സ്വർണമാലകൾ ഊരിവാങ്ങുകയായിരുന്നു. തുടർന്ന് മാലകൾ ഏതോ രാസലായനിയിൽ മുക്കി തിളക്കം വരുത്തിയ ശേഷം തിരികെ നൽകി. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് മാലകൾ തൂക്കി നോക്കിയപ്പോഴാണ് തൂക്കം കുറഞ്ഞതായി കണ്ടെത്തിയത്.



