സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ബോംബ് ഭീഷണി; അന്തർസംസ്ഥാന സംഘം

സർക്കാർ സ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും ബോംബ് ഭീഷണി സന്ദേശമയക്കുന്ന അന്തർ സംസ്ഥാന സംഘത്തെ പിടികൂടി ഗുജറാത്ത് പൊലീസ്. വ്യാഴാഴ്ച്ച ഗുജറാത്ത് സെക്രട്ടറിയേറ്റിലേക്കെത്തിയ ഭീഷണി സന്ദേശത്തെ തുടർന്നുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ ബീഹാറിലും ഝാർഖണ്ഡിലുമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളുടെ ഫോണിൽ നിന്നും ഭീഷണി സന്ദേശമയക്കുന്നതിനും മറ്റും ഉപയോഗിച്ച അഞ്ച് ലക്ഷത്തിലധികം ഇ-മെയിൽ ഐഡികൾ കണ്ടെത്തി. ഇവർക്ക് ബംഗ്ലാദേശിൽ നിന്നും സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭിച്ചതായാണ് വിവരം. രാജ്യത്തെ മറ്റ് ബോംബ് ഭീഷണി കേസുകളിലും പ്രതികളുടെ പങ്ക് അന്വേഷിക്കും.




