മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്…. അഞ്ചിടത്ത് എസ്‌ഐടി പരിശോധന….

കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസില്‍ ഉള്‍പ്പെടെയാണ് പോലീസ് പരിശോധന നടത്തുന്നത്. വയനാട്ടില്‍ ഒരിടത്തും പരിശോധന നടക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നാല് സ്ഥലങ്ങളിലും എസ്‌ഐടിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്.
പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിട്ടുണ്ട്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തി വരുന്നത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തിവരികയാണ്.



