പി ജയരാജന് ജന്മനാട്ടിൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ…

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ജയരാജന് ജന്മനാട്ടിൽ വൻ സ്വീകരണം. പാട്യത്തെ പ്രാദേശിക പാർട്ടി പ്രവർത്തകരാണ് സ്വീകരണം നൽകിയത്.പുനഃ സംഘടപ്പിക്കപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ അംഗമായ പി.ജയരാജൻ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരികയാണ്.

അർഹിച്ച ഘട്ടങ്ങളിലെല്ലാം തഴയപ്പെട്ട പി.ജയരാജന് കേന്ദ്ര നേതൃത്വത്തിൻെറ ഇടപെടലിലാണ് സംസ്ഥാന പാർട്ടിയിലെ ഉന്നത സമിതിയിലേക്ക് വഴിയൊരുങ്ങിയത്. ആർ.എസ്.എസ് ആക്രമണത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പി.ജയരാജനെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയതോടെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകാനാണ് സിപിഐഎമ്മിൻെറ ശ്രമം.

Related Articles

Back to top button