പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതം, …. ടി.കെ ഗോവിന്ദൻ എംഎൽഎ

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എംഎൽഎ. പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണ് ഇഡി നീങ്ങുന്നത്. ഇഡി നിഷ്പക്ഷ ഏജൻസി ആണെന്ന് അന്നം തിന്നുന്ന ആരും വിചാരിക്കില്ല. പിണറായിക്കെതിരെ ഇഡി വന്നാൽ അത് കേമവും മറ്റുള്ളവർക്ക് എതിരെ വന്നാൽ മോശം എന്ന നിലപാട് പാടില്ല. പിണറായിയുടെ മകൾ വീണ പൈസ ഉണ്ടാക്കിയിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കട്ടെ. അതിനൊക്കെ ഓരോ അന്വേഷണ രീതിയുണ്ട്. അതിനു പകരം പിണറായിയെ പിടിക്കലാണ് ലക്ഷ്യം എന്ന് കരുതിയാൽ ആ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ് ചെയുകയെന്ന് ടി.കെ ഗോവിന്ദൻ പറയുന്നു.



