മാനന്തവാടിയിലെ 19-കാരിയുടെ മരണത്തിൽ ദുരൂഹത; വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്

വയനാട് മാനന്തവാടിയിൽ പത്തൊമ്പതുകാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. പേരിയ ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അലീനയെ ഒരു കിലോമീറ്റർ അപ്പുറത്തുള്ള പിതാവിന്‍റെ സഹോദരിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് കുടുംബത്തിനൊപ്പം അലീന ഇവിടെ എത്തിയത്. മരിച്ചനിലയിൽ കണ്ടെത്തുന്നതിന് തൊട്ടുതലേ ദിവസം പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. കുടുംബം പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്നും അയൽവാസികൾ പറയുന്നു.

Related Articles

Back to top button