പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക

കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക. തിരുത്തലുകള്‍ വരുത്തിയോ എന്ന് മൂന്ന് മാസം കൂടുമ്പോള്‍ പരിശോധിക്കും. ഒരുപാട് രേഖകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. തീരുമാനം കൊണ്ട് മാത്രം കാര്യമില്ല. അത് ഫലപ്രദമായി നടപ്പാക്കിയോ എന്ന് സംസ്ഥാന കമ്മിറ്റി പരിശോധിക്കും. സംഘടനാപരമായും നയപരമായും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും പുതിയ അവബോധത്തോടെ പോകാനുള്ള ശേഷി പാര്‍ട്ടിയിലുടനീളം ഉണ്ടാക്കുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button