മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു’; വൈറൽ എഐ വീഡിയോയിൽ പ്രതികരണവുമായി വി.ഡി. സതീശൻ

സമൂഹമാധ്യമങ്ങളിൽ തരംഗമായ എഐ നിർമിത ഡാൻസ് വീഡിയോയെക്കുറിച്ച് രസകരമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി നൃത്തം ചെയ്യുന്ന ആ എഐ വീഡിയോ കണ്ട് താനും ഞെട്ടിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കേരളാ ജുഡീഷ്യൽ അക്കാദമിയും നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (NUALS) സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംഗീതം, നൃത്തം തുടങ്ങി എല്ലാം സൃഷ്ടിക്കാൻ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) കഴിയും. പുതിയ സാങ്കേതികവിദ്യയുടെ സൃഷ്ടികളെ നമുക്ക് എങ്ങനെ നിയമത്തിൽ വ്യാഖ്യാനിക്കാൻ കഴിയും? ഇന്ന് ഞാൻ രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു.’ -വി.ഡി. സതീശൻ പറഞ്ഞു.

‘ഞാൻ അത്ഭുതപ്പെട്ടുപോയി. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി. ആ തരത്തിലാണ് ആളുകൾ എഐ ഉപയോഗിച്ച് പലതും ഉണ്ടാക്കുന്നത്.’ -മുഖ്യമന്ത്രി തുടർന്നു. മുഖ്യമന്ത്രിയുടെ വൈറൽ ഡാൻസ് എഐ വീഡിയോ ഇതിനകം ഒന്നര കോടിയിലേറെ പേരാണ് കണ്ടത്.

കേരളാ ജുഡീഷ്യൽ അക്കാദമിയും കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും സംയുക്തമായി എറണാകുളത്തെ ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. ‘മ്യൂസിക്, സിനിമ, ആൻഡ് ലോ: എക്‌സ്‌പ്ലോറിങ് ദി ഇന്റർസെക്ഷൻസ് ഓഫ് ആർട്ട്, കൾച്ചർ, ആൻഡ് ലോ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.

Related Articles

Back to top button