കറണ്ട് പോയെന്ന് കരുതി മെഷീൻ വൃത്തിയാക്കി; വൈദ്യുതി വന്നതോടെ….

കൊല്ലം: കിളികൊല്ലൂരിൽ സ്വകാര്യ ഫാക്ടറിയിലെ യന്ത്രത്തിൽ കൈ കുടുങ്ങി വനിതാ തൊഴിലാളിക്ക് പരിക്ക്. അച്ചാർ മിക്സിംഗ് യൂണിറ്റിലെ തൊഴിലാളിയായ മിനിക്കാണ് പരിക്കേറ്റത്.കറണ്ട് പോയ സമയത്ത് മെഷീൻ ഓഫ് ചെയ്തെന്ന് കരുതി വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ വൈദ്യുതി പുനഃസ്ഥാപിച്ചതോടെ മെഷീൻ പ്രവർത്തിക്കുകയായിരുന്നു. ഇതോടെ മിനിയുടെ കൈ യന്ത്രത്തിൽ കുടുങ്ങി.വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി മിനിയെ പുറത്തെടുത്തു. കൈക്ക് പരിക്കേറ്റ മിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
