പിണറായി വിജയനോട് രണ്ട് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ….

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി പറഞ്ഞതെല്ലാം കളവാണെന്നും ഈ വിഷയവുമായി ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കുഴൽനാടൻ ആരോപിച്ചു. സിപിഎമ്മിനെ തകർക്കാൻ അന്വേഷണം എന്ന രീതിയിൽ ചിത്രികരിക്കുന്നു. പാർട്ടിയെ കവചമായി നിർത്തി രക്ഷപ്പെടാൻ പിണറായി ശ്രമിക്കുന്നു. ഇതിൻ്റെ അവസാനവട്ട പ്രയത്നം ആണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനോട് രണ്ട് ചോദ്യങ്ങൾ ഉണ്ട്.
വിജയൻറെ അക്കൗണ്ടിൽ നിന്ന് വിദേശത്തേക്ക് ആർക്കെങ്കിലും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോയെന്നും റിയാസിന്റെ സുഹൃത്തുക്കൾക്ക് പണം കൈമാറിയിട്ടുണ്ടോയെന്നും റിയാസിന്റെ സുഹൃത്തുക്കളെ ഇഡി ഭീഷണിപ്പെടുത്തി എങ്കിൽ ഇക്കാര്യം നേരത്തെ പറയാത്തത് എന്തുകൊണ്ടാണെന്നും കുഴൽനാടൻ ചോദിച്ചു.



