എണ്ണ പൈപ്പ്ലൈനിന് നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം…

: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്’ നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനിലെ പ്രധാന പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പൈപ്പ്ലൈനിലൂടെയുള്ള എണ്ണ വിതരണം സൗദി പൂർണ്ണമായും നിർത്തിവെച്ചു.



