കെസിഎ പിങ്ക് വനിതാ ടി20…റൂബീസിനെ തോല്പിച്ച് സഫയർ ഫൈനലിൽ

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം വിജയവുമായി സഫയർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പേൾസിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു സഫയറിന്റെ വിജയം. മറ്റൊരു മത്സരത്തിൽ റൂബീസിനെ എമറാൾഡ് ഏഴ് റൺസിന് തോൽപ്പിച്ചു.

ട്രാവൽ ഗൈഡുകൾ വായിക്കൂ
അൻസു സുനിലിന്റേയും സജന സജീവന്റെയും തകർപ്പൻ പ്രകടനമാണ് പേൾസിനെതിരെ സഫയറിന് ജയമൊരുക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ സജനയുടെ ബൗളിങ് മികവാണ് പേൾസിന്റെ സ്‌കോർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 122ൽ ഒതുക്കിയത്. 42 റൺസെടുത്ത പി അഖില മാത്രമാണ് പേൾസിന്റെ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സഫയർ അൻസു സുനിലിന്റെ അർദ്ധ സെഞ്ച്വറി കരുത്തിൽ 17.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ഓപ്പണറായി ഇറങ്ങി അൻസു 62 റൺസുമായി പുറത്താകാതെ നിന്നു. പേൾസിന് വേണ്ടി രോഹിണി മാനെ രണ്ട് വിക്കറ്റ് വീഴ്ത്തി. അൻസു സുനിലാണ് പ്ലെയർ ഓഫ് ദി മാച്ച്.

Related Articles

Back to top button