ഇഡി കേസില്‍ സിപിഐ തീരുമാനം ഇതാണ്….

തിരുവനന്തപുരം: ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം. കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലാത്തത് കൊണ്ടാണ് പ്രതികരണം വേണ്ടെന്ന് തീരുമാനിച്ചത്. ഹവാല ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ ഉളളതിനാല്‍ വ്യക്തത വന്നിട്ട് പ്രതികരിച്ചാല്‍ മതിയെന്നാണ് ധാരണ. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. 17ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് വീണ്ടും വിഷയം അവലോകനം ചെയ്യും.

എന്നാല്‍ സിപിഐയുടെ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ഇ ഡി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഇഡിക്ക് അനുകൂലമായി ഒരു പ്രതികരണം നടത്തിയാല്‍ അത് കേന്ദ്ര നിലപാടിന് വിരുദ്ധമാകും.

Related Articles

Back to top button