മകനെ പിതാവ് കൊലപ്പെടുത്തിയ സംഭവം….പ്രതി വിഷം…

ആനകുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ജോയ് ജോസഫ് വിഷം കഴിച്ചിരുന്നില്ലെന്ന് പൊലീസ്. പ്രതി അമിതമായി മദ്യപിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയിക്ക് പിന്നാലെയാണ് കണ്ടെത്തല്‍. മകനെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചുവെന്നാണ് പ്രതി നാട്ടുകാരോട് പറഞ്ഞിരുന്നത്. സംഭവത്തില്‍ ജോയിയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട ജസ്റ്റിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയും ഇന്ന് നടക്കും.



