രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. രാഹുൽ ഗാന്ധിയുടെ ‘മാതൃഭാഷ’ എന്ന് പരിഹസിച്ചാണ് കരിംനഗർ എംപി കൂടിയായ സഞ്ജയ് കുമാർ കത്ത് പുറത്തുവിട്ടത്. സംസ്ഥാനത്തെ ടിആർഎസ് സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതികരിക്കാൻ കോൺഗ്രസ് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ടുവർഷമായി തെലങ്കാന സർക്കാർ വിദ്യാർത്ഥികളുടെ ഫീസ് റീഇംബേഴ്സ്മെന്റ്, സ്കോളർഷിപ്പ് എന്നിവയ്ക്കുള്ള ഫണ്ട് നൽകുന്നില്ലെന്നാണ് പ്രധാന ആരോപണം. ഏകദേശം 4,000 കോടി രൂപയുടെ കുടിശ്ശികയാണ് സർക്കാരിന് വീട്ടാനുള്ളത്. ഇത് സംസ്ഥാനത്തെ 14 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് ഏറെയും ദുരിതത്തിലായത്. ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ പലർക്കും പഠനം തുടരാനോ കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ വാങ്ങാനോ സാധിക്കുന്നില്ല. പാവപ്പെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റാനാണ് ടിആർഎസ് സർക്കാർ ശ്രമിക്കുന്നതെന്നും സഞ്ജയ് കുമാർ ആരോപിച്ചു.

Related Articles

Back to top button