വീടിന് പുറത്തുള്ള ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ 16 വയസുകാരൻ

നരുവാമൂട്ടിൽ വീടിന് പുറത്തുള്ള ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ 16 വയസുകാരൻ മരിച്ചു. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ബന്ധുക്കൾ ഹരിദാസിനെ അവശനിലയിൽ കണ്ടത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ഹരിദാസ്. ഉടൻ തന്നെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് നരുവാമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.



