മോർഫിങ് കേസ്….സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു….എന്നാൽ സൈബർ ടീം….

കൊച്ചി: തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകി പോലീസ്. സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ‘മല്ലു പ്രീമിയം’ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ്‌ വീണ്ടെടുക്കാൻ സൈബർ ടീം ശ്രമം ആരംഭിച്ചു. ഗ്രൂപ്പ്‌ ആരംഭിച്ചിട്ട് അധികാലമായില്ലെന്ന് സനീഷ് മൊഴി നൽകി. പെൺകുട്ടികളെ സാധാരണ ഫോട്ടോകൾ ആദ്യം വ്യക്തികൾക്ക് അയച്ചു നൽകും. ‌അവരുടെ അശ്ലീല ചിത്രങ്ങൾ ആവശ്യമെങ്കിൽ പണം നൽകി ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നതാണ് സനീഷിൻ്റെ രീതി.

ശ്രീഹരിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തി. രണ്ടുപേർ കൂടി പോലീസ് നീരിക്ഷണത്തിലാണ്. സനീഷും, നേരത്തെ പിടിയിലായ ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ല. ശ്രീഹരി ടെലിഗ്രാം ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. സനീഷിന്റെ ഗ്രൂപ്പിൽ അംഗമാകാൻ ഒരാൾ 250 നൽകണം. വ്യക്തികൾക്ക് സനീഷ് തന്റെ ക്യുആർ കോഡ് അയച്ചു നൽകിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു.

Related Articles

Back to top button