ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകി….ഉദ്യോഗസ്ഥനെ വെട്ടാൻശ്രമം….പ്രതി…

തിരുവനന്തപുരം : പൂജപ്പുര ജയിലിലെ അസി. പ്രിസൺ ഓഫീസർ പ്രജിത്തിനെ ആക്രമിച്ച കേസിലെ പ്രതി കിള്ളിപ്പാലം സ്വദേശി ആശിഷിനെയാണ് രണ്ടുമാസത്തിനുശേഷം വീടുവളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ അസി. പ്രിസൺ ഓഫീസർ പ്രജിത്തിനെ ചാല മാർക്കറ്റിൽവെച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി. പ്രജിത് ഭാര്യയോടൊപ്പം ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ ആശിഷ് പ്രജിത്തിനെ ആക്രമിക്കുകയായിരുന്നു. പ്രതി ജയിലിൽ കിടന്നപ്പോൾ പ്രജിത്ത് ഇയാൾക്കെതിരേ ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ കാണിച്ച്‌ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം. പ്രജിത്തിന്റെ ഭാര്യ ബഹളംവെച്ചതോടെ പ്രതി കടന്നുകളഞ്ഞു.

Related Articles

Back to top button