ചെന്താമലയിൽ വനത്തിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ…

അട്ടപ്പാടി: നീലക്കുറിഞ്ഞി കാണാൻ പോയ രണ്ട് യുവാക്കൾ അട്ടപ്പാടി ചെന്താമലയിൽ വനത്തിൽ കുടുങ്ങി. താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. വിവരം ലഭിച്ചതിനെ തുടർന്ന് അട്ടപ്പാടി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. യുവാക്കൾ വനത്തിൽ എവിടെയാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ആർആർടി സംഘമടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാക്കൾ ഉള്ള സ്ഥലത്തേക്ക് തിരിച്ചു. ഏകദേശം ഒരു മണിക്കൂർ കാട്ടിലൂടെ സഞ്ചരിച്ചാൽ മാത്രമേ യുവാക്കളുടെ അടുത്തെത്താൻ കഴിയൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. യുവാക്കളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Articles

Back to top button