തിരുവനന്തപുത്ത് ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ചികിത്സാ പിഴവ് മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുടപ്പനക്കുന്ന് സ്വദേശി ഷെറിന്‍-റീബ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസിലും ഡിഎച്ച്എസിനും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസം 31നാണ് റീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



