മുഖ്യമന്ത്രിക്കെതിരായ മുഖപ്രസംഗം….എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗം എന്നാണ് വിമർശനം. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. കാന്തപുരം പോലും പ്രയോഗിക്കാത്ത വാക്കുകൾ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരെന്നാണ് വിമർശനം ഉയരുന്നത്. കാന്തപുരത്തെ ചാരി ലക്ഷ്യം വെച്ചത് ലീഗിനെയും സർക്കാരിനെയുമാണ്. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും വിമർശനം.
