ലഹരിക്കെതിരെ ശക്തമായ നീക്കവുമായി കേരള പൊലീസ്; പ്രത്യേക…

സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പൊലീസിന്റെ കീഴിൽ പ്രത്യേക നർകോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ നീക്കം. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്റലിജൻസ് വിഭാഗം മേധാവി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഡിജിപി നിയോഗിച്ചു. 

നിലവിൽ ജില്ലകളിലെ നർകോട്ടിക് വിഭാഗത്തിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്നോ നാലോ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇവർക്ക് ലഹരിക്കേസുകൾക്കു പുറമെ മറ്റ് ചുമതലകളും നൽകുന്നത് പതിവാണ്. പുതിയ സംവിധാനം നിലവിൽ വന്നാൽ ലഹരിക്കേസുകളുടെ അന്വേഷണത്തിന് മാത്രമായി വിപുലമായ പ്രത്യേക വിഭാഗം രൂപീകരിക്കാനാണ് ആലോചന.

Related Articles

Back to top button