പ്രണയിനി ആത്മഹത്യ ചെയ്തു; മനംനൊന്ത് 21 വയസുകാരനും..

പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. പ്രവീണുമായി സ്നേഹത്തിലായിരുന്ന എലിമുള്ളും പ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പ്രവീൺ ആത്മഹത്യ ചെയ്തത്.

Related Articles

Back to top button