ഹോര്‍മൂസ് സംഘര്‍ഷഭരിതം… യുഎസ് പടക്കപ്പലിന് നേരെ ഇറാന്റെ പ്രത്യാക്രമണം….

വീണ്ടും ഹോര്‍മൂസില്‍ സംഘര്‍ഷം കനക്കുന്നു. യുഎസ് പടകപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായി. മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ആണ് ആക്രണം ഉണ്ടായത്. കപ്പലുകള്‍ ഹോര്‍മൂസ് കടക്കാന്‍ ശ്രമിച്ചെന്നാണ് ഇറാന്‍ നല്‍കുന്ന വിശദീകരണം. കപ്പലുകളും നാവികരും സുരക്ഷിതരാണെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇന്നലെ ഇറാന്റെ എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായിരുന്നു. മൂന്ന് എണ്ണ ടാങ്കറുകള്‍ അമേരിക്ക തകര്‍ത്തു എന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിനുള്ള മറപടിയായാണ് ഇറാന്റെ ആക്രമണം.

Back to top button