ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് അമേരിക്കയുടെ മിസൈലാക്രമണം; കുട്ടിയടക്കം…

ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ അമേരിക്കൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ കുട്ടിയടക്കം നാലുപേർ കൊല്ലപ്പെട്ടു. വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. സംഭവത്തിൽ 50-ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലെ ഒരു വീടിന് നേരെയായിരുന്നു മിസൈൽ പതിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള മേഖലയാണ് സിറിക്. ആക്രമണത്തിൽ കൃത്യമായി ഏത് ലക്ഷ്യമാണ് യുഎസ് സേന ഉന്നമിട്ടതെന്ന് വ്യക്തമായിട്ടില്ല.



